കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു
കൂഴുർ: കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. കൂഴുർ പാറപ്പുറം തറേപ്പറമ്പിൽ രാജേഷിൻ്റെ ഓടിട്ട വീടാണ് തകർന്നത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.ശക്തമായ മഴക്കൊപ്പം ഉണ്ടായ കാറ്റിൽ വീട്ടു പറമ്പിൽ നിന്നിരുന്ന പ്ലാവ് കട പുഴകി വീടിൻ്റെ മേൽക്കൂരയിൽ പതിക്കുകയായിരുന്നു. മരം വീണതിനെ തുടർന്ന് വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. വലിയ ശബ്ദം കേട്ട് രാജേഷ് പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.
Leave A Comment