കൊടുങ്ങല്ലൂരിൻ്റെ തീരപ്രദേശത്ത് ശക്തമായ വേലിയേറ്റം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൻ്റെ തീരപ്രദേശത്ത് ശക്തമായ വേലിയേറ്റം. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടൊഴിവാക്കാനായി പുതിയ റോഡ് അറപ്പ പൊട്ടിച്ചു. എറിയാട് പഞ്ചായത്തിലെ ചന്ത കടപ്പുറം, മണപ്പാട്ട് ചാൽ, ആറാട്ടുവഴി എന്നിവിടങ്ങളിലും, എടവിലങ്ങ് പഞ്ചായത്തിലെ പുതിയ റോഡ്, കാര എന്നിവിടങ്ങളിലുമാണ് ശക്തമായ തിരയടി അനുഭവപ്പെട്ടത്.
കടൽ കയറിയതിനെ തുടർന്ന് കൈത്തോടുകളിലും, പെരുന്തോട്ടിലും ജലനിരപ്പുയർന്നു. മഴ കനത്തതോടെ തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
വെള്ളക്കെട്ടൊഴിവാക്കുന്നതിനായി പുതിയ റോഡ് കടപ്പുറത്ത് അറപ്പ തോട് കടലിലേക്ക് തുറന്നു വിട്ടു.
Leave A Comment