മുരിങ്ങൂരിൽ ഓട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരിക്ക്
മുരിങ്ങൂര്‍: ഡിവൈന്‍ നഗര്‍ മേല്‍പ്പാലത്തില്‍ ഓട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. മുരിങ്ങൂര്‍ മണ്ടിക്കുന്ന് വല്ലത്തുക്കാരന്‍ 52 വയസ്സുള്ള പൗലോസ്, മുരിങ്ങൂര്‍ തളിയാഴ്ച 55 വയസ്സുള്ള ഗിരിജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൗലോസിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും, ഗിരിജനെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാവിലെ ഏകദേശം ഒന്‍പതരയോടെയാണ് അപകടം. ഗിരിജന്‍ വീട്ടില്‍ നിന്ന് ചാലക്കുടിയിലേക്ക് പോകുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വന്നിരുന്ന പൗലോസിന്റെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഗിരിജന്റെ ഓട്ടോറിക്ഷയിലിടിച്ച ശേഷം മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കൊരട്ടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.
Leave A Comment