പാലപ്പിള്ളി കാരികുളത്ത് കാട്ടാന ആക്രമണം;ശുചിമുറിയുടെ വാതിലും സെപ്റ്റിക് ടാങ്കും കൃഷിയും നശിപ്പിച്ചു
തൃശൂർ: പാലപ്പിള്ളി കാരികുളത്ത് കാട്ടാന ആക്രമണം. ശുചിമുറിയുടെ വാതിലും സെപ്റ്റിക് ടാങ്കും കൃഷിയും ആന നശിപ്പിച്ചു.കാരികുളം ഉമ്മത്തൂര്‍ മൊയ്തീന്റെ വീട്ടുമുറ്റത്താണ് കാട്ടാനയിറങ്ങി നാശനഷ്ടങ്ങള്‍ വരുത്തിയത്.ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
പറമ്പിന്റെ അതിര്‍ത്തിയിലെ സംരക്ഷണ ഭിത്തി തകര്‍ത്താണ് ആന വീട്ടുമുറ്റത്തെത്തിയത്. വാഴയും മറ്റ് കാര്‍ഷിക വിളകളും നശിപ്പിച്ച ആന ശുചിമുറിയുടെ വാതിലും സെപ്റ്റിക് ടാങ്കും തകര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും ഭീതി മൂലം പുറത്തേക്കിറങ്ങിയില്ല. ഇഞ്ചക്കുണ്ടില്‍ നിന്ന് വനപാലകര്‍ സ്ഥലത്തെത്തി.
ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി നാശം വിതച്ചതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
Leave A Comment