പെരിഞ്ഞനത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
പെരിഞ്ഞനം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി കൊച്ചത്ത് വീട്ടിൽ മൈത്രജൻ (52) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം പെരിഞ്ഞനം പഞ്ചായത്തിന് സമീപമുണ്ടായ ബൈക്കപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ് കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് മരണപ്പെട്ടത്. കയ്പമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Leave A Comment