കാനനപാതയില്‍ കബാലി വീണ്ടും ഗതാഗതം സ്തംഭിപ്പിച്ചു
ചാലക്കുടി: കാനനപാതയില്‍ കബാലി വീണ്ടും ഗതാഗതം സ്തംഭിപ്പിച്ചു. അന്തര്‍സംസ്ഥാന പാതയില്‍ മലക്കപ്പാറക്ക് സമീപം ശാന്തംപാറ 46-ാം മൈല്‍ ഭാഗത്താണ് ആന റോഡിലിറങ്ങി ഗതാഗതം സ്തംഭിപ്പിച്ചത്. തിങ്കള്‍ വൈകീട്ട് 4.15ഓടെയായിരുന്നു സംഭവം. അരമണിക്കൂറോളം റോഡിലിറങ്ങി നിന്ന ആന പിന്നീട് വനത്തിലേക്ക് കയറിപോവുകയും ചെയ്തു.വിനോദസഞ്ചാരികള്‍ റോഡിലിറങ്ങി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതാണ് ആനയെ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് കബാലി റോഡില്‍ നിലയുറപ്പിച്ചത്. ഒരാഴ്ചക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് കബാലി റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തുന്നത്.(പടം)മലക്കപ്പാറക്ക് സമീപം ശാന്തംപാറ 46-ാം മൈല്‍ ഭാഗത്ത് റോഡിലിറങ്ങിയ കബാലി
Leave A Comment