പ്രാദേശികം

മാള കേബിൾ വിഷൻ സമാദരണം 2024 ശനിയാഴ്ച്ച

മാള: മാള കേബിൾ വിഷന്റെ ഒൻപതാമത് വിദ്യാഭ്യാസ പുരസ്‌കാര വിതരണം സമാദരണം 2024 ജൂലൈ 13 ശനിയാഴ്ച നടത്തും. മാള പാറേക്കാട്ട് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമാദരണ ചടങിന്റെ ഉദ്ഘാടനം ഉച്ചക്ക് ഒരു മണിക്ക് ചാലക്കുടി എം.പി ബെന്നി ബെഹനാൻ നിർവ്വഹിക്കും. 

അഡ്വ.വി.ആർ സുനിൽകുമാർ എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്‌ടർ കൃഷ്ണ തേജ ഐ എ എസ് , ഏഷ്യാനെറ്റ് സീനിയർ അസോസിയേറ്റ് എഡിറ്റർ അഭിലാഷ് ജി നായർ എന്നിവർ മുഖ്യാതിഥികൾ ആകും.

 മാള കേബിൾ വിഷൻ വരിക്കാരുടെ മക്കളിൽ എസ്എസ്എൽസി പ്ലസ് റ്റു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണം , 100 ശതമാനം വിജയം നേടിയ സ്‌കൂളുകളെ ആദരിക്കൽ, ഡോക്ടർ വർഗീസ് കടിച്ചീനി,കുഞ്ഞിമോനും കുഞ്ഞിമക്കളും യുട്യൂബ് വ്‌ളോഗർ ജിജോ ജോർജ്ജ് ആൻഡ് ഫാമിലി, മീഡിയ ടൈം സീനിയർ ക്യാ മറാമാൻ എം.എസ് ടോജോ എന്നിവർക്കുള്ള പ്രതിഭ പുരസ്‌കാര വിതരണം എന്നിവയാണ് സമാദരണ ചടങ്ങിൽ സംഘടിപ്പിച്ചിരിക്കുന്നത്. 

കേരള വിഷൻ ചാനൽ, കമ്പനി, സംഘടന പ്രതിനിധികൾ, മറ്റു വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. മാളയിൽ നടന്ന പത്ര സമ്മേളനത്തിൽ 
മാള കേബിൾ വിഷൻ എം.ഡി ജീജോ ജോസഫ്, പാർട്ണർമാരായ പി.ഗിരീശൻ, പി.എം സുമേഷ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.

Leave A Comment