കൊടുങ്ങല്ലൂർ നഗരസഭയിലെ ബിജെപി കൗൺസിലർ അഡ്വ.ഡി.ടി.വെങ്കിടേശ്വരൻ രാജിവെച്ചു
കൊടുങ്ങല്ലൂർ: നഗരസഭയിലെ ബിജെപി അംഗം അഡ്വ.ഡി.ടി.വെങ്കിടേശ്വരൻ കൗൺസിലർ സ്ഥാനം രാജിവെച്ചു. അഭിഭാഷകനായ തൻ്റെ ജോലിതിരക്കുകൾ മൂലം കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ തൃപ്തനല്ലാത്തതിനാണ് രാജിയെന്ന് വെങ്കിടേശ്വരൻ പറഞ്ഞു.ബിജെപി മണ്ഡലം പ്രസിഡൻ്റ് കെ.എസ്.വിനോദ്, പ്രതി പക്ഷനേതാവ് ടി. എസ്.സജീവൻ, കെ.ആർ.വിദ്യാസാഗർ, വി.ജി.ഉണ്ണികൃഷ്ണൻ, മുരുകദാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Leave A Comment