അളഗപ്പനഗർ പയ്യാക്കരയിൽ കനത്ത മഴയിൽ വീട് തകർന്നു
ആമ്പല്ലൂർ: അളഗപ്പനഗർ പയ്യാക്കരയിൽ കനത്ത മഴയിൽ വീട് തകർന്നു. പയ്യാക്കര മാപ്രാണി ജോയിയുടെ ഓടിട്ട വീടാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. വീടിൻ്റെ അടുക്കള വശം പൂർണ്ണമായും നിലംപൊത്തി. ജോയിയും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ താമസം. അപകട സമയത്ത് ജോയിയുടെ മകൻ വീടിനകത്ത് ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.കാലപഴക്കമുള്ള വീടിൻ്റെ ചുമരും വീണ നിലയിലാണ്. ആമ്പല്ലൂർ വില്ലേജ് ഉദ്യോഗസ്ഥരും, അളഗപ്പനഗർ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. വാർഡ് മെമ്പർ ജിജോ ജോണിൻ്റെ നേതൃത്വത്തിൽ വീട്ടുകാരെ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Leave A Comment