മേലഡൂരിൽ വാഹനാപകടം; പ്രഭാതസവാരിക്കിറങ്ങിയ വയോധികന് ദാരുണാന്ത്യം
മേലഡൂർ: മേലഡൂരിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. മേലഡൂർ കളരി റോഡ് മാണിക്കത്ത് പറമ്പിൽ കണ്ഠൻ കോരൻ മകൻ കുട്ടപ്പൻ (78) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4.30 ഓടെ മേലഡൂർ ഷാപ്പുംപടി പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. നടക്കാനിറങ്ങിയതായിരുന്നു കുട്ടപ്പൻ. ഈ സമയം അന്നമനട ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പുറകിൽ നിന്ന് കുട്ടപ്പനെ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു.കാർ ഇടിച്ചതിനെ തുടർന്ന് 50 മീറ്ററോളം ദൂരെ കുട്ടപ്പൻ തെറിച്ച് വീഴുകയായിരുന്നു.ഉടൻ തന്നെ ഇയാളെ മാള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കാർ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് നിഗമനം. മാള പോലീസ്, ഇരിങ്ങാലക്കുടയിൽ നിന്നും ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു . സംസ്‌കാരം ഇന്ന് 2 മണിക്ക് കൊരട്ടി ക്രിമിറ്റോറിയത്തിൽ.
Leave A Comment