പ്രാദേശികം

വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത് കൊമ്പത്തുകടവ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്: LDF സീറ്റ് നില നിർത്തി

വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ ബ്ലോക്ക്പഞ്ചായത്ത് കൊമ്പത്ത് കടവ് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡി എഫിന് വിജയം. സിപി ഐ പ്രതിനിധി സുമിത ദിലീപ് ആണ് 259 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചത്. 

യുഡിഎഫ്‌ സ്ഥാനാർഥി നസിയ മർസൂഖിനെയാണ് പരാജയപ്പെടുത്തിയത്. 4431 പേർ ആകെ വോട്ട് ചെയ്തു. എൽ ഡി എഫ് - 1950, യു ഡി എഫ് - 1691, ബിജെപി - 791 എന്നിങ്ങനെയാണ് സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ. ഡിവിഷൻ മെമ്പർ ആയിരുന്ന സിപിഐ യുടെ ബീന സുധാകരന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Leave A Comment