യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
ഇരിഞ്ഞാലക്കുട: മാപ്രാണം- പിച്ചപ്പിള്ളി കോണം അമയം പറമ്പിൽ ഉണ്ണികൃഷ്ണൻ മകൻ രമേശ് (33) നെ പൈക്കാടം കെ എൽ ഡി സി കനാലിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പുത്തൻതോടിനടുത്തുള്ള മര കമ്പനിയിലെ ജീവനക്കാരനാണ്. ജോലികഴിഞ്ഞ് രാത്രി വീട്ടിൽ എത്തിയിരുന്നില്ല.
തുടർന്ന് പോലീസിന്റെയും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് കെ എൽ ഡി സി ബണ്ട് റോഡിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോൾ കാൽവഴുതി വീണതാകുമെന്നാണ് നിഗമനം. അവിവാഹിതനാണ്. അമ്മ സരസ്വതി. സഹോദരി രമ്യ. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
Leave A Comment