പ്രാദേശികം

ചരക്ക് ലോറിയില്‍ ഇടിച്ച് നിയന്ത്രണംവിട്ട കാര്‍ ടോറസ് ലോറിയില്‍ ഇടിച്ചു കയറി; രണ്ടുപേര്‍ക്ക് പരിക്ക്

പുതുക്കാട്: കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം ചരക്ക് ലോറിയില്‍ ഇടിച്ച് നിയന്ത്രണംവിട്ട കാര്‍ ടോറസ് ലോറിയില്‍ ഇടിച്ചു കയറി. അപകടത്തിൽ കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം. 

തൃത്താലയില്‍ നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നു കാര്‍. സര്‍വ്വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയില്‍ ഇടിച്ചതിനുശേഷം നിയന്ത്രണംവിട്ട കാർ ടോറസ്സില്‍ ഇടിച്ചു കയറുകയായിരുന്നു.  പുതുക്കാട് പോലീസ് സ്ഥലത്തെത്തി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

Leave A Comment