പ്രാദേശികം

കൂടപ്പുഴയിൽ വാഹനാപകടം; വ്യാപാരി മരിച്ചു

ചാലക്കുടി: കൂടപ്പുഴയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ വ്യാപാരി മരിച്ചു. എലിഞ്ഞിപ്ര ചെറപ്പണത്ത് വീട്ടിൽ ഫ്രാൻസീസ്(70) ആണ് മരിച്ചത്. കൂടപ്പുഴയിൽ ബുധൻ രാവിലെ 8.40 ഓടെയായിരുന്നു അപകടം. ബസിനെ മറി കടക്കുന്നതിനിടെ ഫ്രാൻസീസിൻ്റെ ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. 

റോഡിലേക്ക് വീണ ഫ്രാൻസീസിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബൈക്കുകൾ അപകടത്തിൽപെടുന്നത് കണ്ട് എതിരെ വരികയായിരുന്ന ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിടിച്ചിട്ടു. മർച്ചൻറസ് ജൂബിലി ബിൽഡിങ്ങിലെ സി ഡി പ്ലാസ്റ്റിക്ക് ഉടമയാണ് മരിച്ച ഫ്രാൻസീസ്.

Leave A Comment