പ്രാദേശികം

ഗുരുതിപ്പാലയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

മാള: ഗുരുതിപ്പാലയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പഴൂക്കര സ്വദേശി പയ്യാക്കൽ മുത്തു മകൻ അക്ഷയ് കൃഷ്ണയെ (14) ആണ് ഇന്ന് വൈകിട്ട് നാലരയോട് കൂടി ഗുരുതിപ്പാലയിലെ വാടകവീട്ടിലെ ചായ്പ്പിനു മുകളിലെ പട്ടികയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. കുണ്ടായിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

ശ്രദ്ധിക്കുക:
ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056

Leave A Comment