പ്രാദേശികം

അരിപ്പാലം സെൻ്റ് മേരീസ് ദേവാലയത്തിൽ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാൾ

 വെള്ളാങ്കല്ലൂർ: അരിപ്പാലം സെൻ്റ് മേരീസ് ദേവാലയത്തിൽ  വേളാങ്കണ്ണി  മാതാവിന്റെ തിരുന്നാളിനു  കൊടിയേറ്റി.

ആളൂർ സെൻറ് ജോസഫ് പള്ളി വികാരി ഫാ. ജോയ് കടമ്പാട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ദിവ്യബലി , ലദീഞ്ഞ്,  നൊവേന , എന്നി തിരുകർമ്മങ്ങൾ നടന്നു.
ഇന്ന് വൈകിട്ട് 5.30  നുള്ള തിരുകർമ്മങ്ങൾക്ക് ഡോ. വർഗ്ഗിസ് പാലത്തിങ്കൽ (കോട്ടയം പൗരസ്ത്യ വിദ്യാപീടം) മുഖ്യ കാർമ്മികത്വം വഹിക്കും. തിരുന്നാൾ ദിനമായ . ഞായറാഴ്ച രാവിലെ 6.30 നുളള ദിവ്യബലിക്ക്  വികാരി ഫാ. സെബി കാഞ്ഞിലശ്ശേരി കാർമ്മികത്യംവഹിക്കും. 10ന്ആഘോഷമായ തിരുന്നാൾ പാട്ടുകുർബാനക്ക്  ഇരിഞ്ഞാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമ്മികത്വം വഹിക്കും. റവ. ഡോ. വർഗ്ഗീസ് പാലത്തിങ്കൽ സഹകാർമ്മികനായിരിക്കും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണം.

തിരുന്നാളിൻ്റെ വിജയത്തിനായി വികാരി ഫാ. സെബി കാഞ്ഞിലശ്ശേരി കൈക്കാരൻന്മാരായ പോൾ സൺ വാറോക്കി,  റോയ്   പോൾ കണ്ണുക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട് .



Leave A Comment