എൻജിനീയറിങ്ങ് വിദ്യാർത്ഥി ബസ്സിടിച്ച് മരിച്ചു
കൊടുങ്ങല്ലൂർ: കോളേജിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന എൻജിനീയറിങ്ങ് വിദ്യാർത്ഥി ബസ്സിടിച്ച് മരിച്ചു. എസ്എൻപുരം അഞ്ചങ്ങാടി സ്വദേശി കൊണ്ടിയാറ അജിത്തിൻ്റെ മകൻ അനജ് (19) ആണ് മരിച്ചത്. പറവൂർ മാഞ്ഞാലി എൻജിനീയറിങ്ങ് കോളജിലെ വിദ്യാർത്ഥിയാണ്.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ കോട്ടപ്പുറം ടോൾ പരിസരത്തായിരുന്നു അപകടം. കോളേജിൽ ബുധനാഴ്ച നടക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഒരേ ദിശയിൽ വന്നിരുന്ന ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല."
Leave A Comment