വെണ്ണൂർ സർവീസ് സഹകരണ ബാങ്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു
വെണ്ണൂർ: സർവീസ് സഹകരണ ബാങ്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു. ഹെഡ് ഓഫീസിൽ നടന്ന ചടങ് മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ്ജ് ഊക്കൻ ഉദ്‌ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. ബി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലളിത ദിവാകരൻ, ആനി ആന്റ്, സുനിത സജീവൻ, ബാങ്ക് വൈസ് പ്രസിഡന്റ് കെ. വി. ജോസഫ്, എന്നിവർ സംസാരിച്ചു.ബാങ്ക് ഭരണ സമിതി അംഗങ്ങൾ നേതൃത്വം നൽകി. സെപ്റ്റംബർ 12,13,14 തീയതികളിൽ ഹെഡ് ഓഫീസ്, ബ്രാഞ്ചുകൾ, ജീവനം സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും വീടുകളിൽ ഭരണസമിതി എത്തിച്ചിരിക്കുന്ന കൂപ്പണുകൾ പ്രകാരം ബാങ്ക് പ്രവർത്തന പരിധിയിലെ എല്ലാ വീടുകളിലേക്കും ബാങ്കിന്റെ ഓണക്കിറ്റ് എത്തിക്കും
Leave A Comment