പ്രാദേശികം

കടലിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

തളിക്കുളം: ഇടശ്ശേരി ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി വെങ്കിടേഷ് (26) യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. സംഘത്തിൽ ആറ് പേർ ഉണ്ടായിരുന്നു. ഒരാൾ മാത്രമാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. 

 നാട്ടുകാരാണ് മുങ്ങി താഴുന്നത് കണ്ടത്. തിരച്ചിലിൽ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ എത്തി ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വാടാനപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Leave A Comment