യു എസ് ഓ നാഷണൽ ടെസ്റ്റിൽ റാങ്കുകളുടെ തിളക്കവുമായി അഴീക്കോട് സീതി സാഹിബ് ഹൈസ്കൂൾ
കൊടുങ്ങല്ലൂർ: യുനെസ്കോയുടെ കീഴിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് സ്കൂൾ ഓർഗനൈസേഷൻ രാജ്യവ്യാപകമായി നടത്തിയ യു എസ് ഓ നാഷണൽ ടെസ്റ്റിൽ പൊതുവിജ്ഞാനത്തിലും ഐടി ആൻഡ് എഐയിലും ഒന്നും മൂന്നും റാങ്കുകൾ നേടി അഴീക്കോട് സി സാഹിബ് മെമ്മോറിയൽ ഹൈസ്കൂൾ ചരിത്ര നേട്ടം കൈവരിച്ചു.
ഇന്ത്യയിലാകമാനം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരപരീക്ഷയിലാണ് തീരദേശത്തിന്റെ അഭിമാനം വാനോളം ഉയർത്തി കേരളത്തിൽ നിന്നുള്ള സീതി സാഹിബ് ഹൈസ്കൂൾ ഈ ഉന്നതവിജയം കൈവരിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥി ആരോൺ എൻ. എം. ഐ ടി ആന്റ് എ ഐ പരീക്ഷയിൽ ഒന്നാം റാങ്കും പൊതുവിജ്ഞാനത്തിൽ മൂന്നാം റാങ്കും കരസ്ഥമാക്കി. എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ വിനായക് കെ. ബി. പൊതുവിജ്ഞാനത്തിൽ ഒന്നാം റാങ്കും, ഫാത്തിമ നസ്റിൻ കെ.എസ്. ഐടി ആൻഡ് എഐയിൽ മൂന്നാം റാങ്കും നേടി. വിജയികളെ മാനേജ്മെന്റ് പിടിഎയും ടീച്ചേഴ്സും അഭിനന്ദിച്ചു.
Leave A Comment