പ്രാദേശികം

നിയന്ത്രണം വിട്ട ബൈക്ക് മേൽപ്പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് യുവാവ് മരിച്ചു

ചാലക്കുടി: നിയന്ത്രണം വിട്ട ബൈക്ക് ചാലക്കുടി മേൽപ്പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കല്ലൂർ കരുവാൻക്കുന്ന് സ്വദേശി പാലാട്ടി വീട്ടിൽ തോമസിൻ്റെ മകൻ 29 വയസുള്ള ആൽബിൻ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. 

നെടുമ്പാശ്ശേരി എയർപോർട്ടിലെ ജീവനക്കാരനായ ആൽബിൻ ജോലിക്കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഉറങ്ങി പോയതായിരിക്കാം അപകട കാരണമെന്ന് കരുതുന്നു. 

മുതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ചാലക്കുടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Leave A Comment