പ്രാദേശികം

ഒല്ലൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി

ഒല്ലൂർ: ഒല്ലൂർ സെന്റ് മേരിസ് സ്കൂളിന് സമീപം  കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക്  ഇടിച്ചുകയറി. എറണാകുളം ഭാഗത്ത് നിന്ന് തൃശൂരിലേക്ക് പോയിരുന്ന സൂപ്പർഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡരികിലേ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആർക്കും പരിക്കില്ല.

കട അടഞ്ഞു കിടക്കുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഏറെനേരം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ഒല്ലൂർ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗത നിയന്ത്രണം നടത്തിയത്.

Leave A Comment