പ്രാദേശികം

നന്തിക്കരയില്‍ പിക്കപ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

നന്തിക്കര: ദേശീയപാത നന്തിക്കരയില്‍ പിക്കപ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തൊട്ടിപ്പാള്‍ സ്വദേശി ചെമ്പിരി വീട്ടില്‍ 69 വയസ്സുള്ള വിജയനാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ നന്തിക്കര സ്‌കൂള്‍ സ്റ്റോപ്പിലായിരുന്നു അപകടം. 

ദേശീയപാതയിലേക്ക് പ്രവേശിച്ച സ്‌കൂട്ടറില്‍ തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ തെറിച്ചുപോയ വിജയന്റെ തലക്കും കാലുകൾക്കും പരിക്കേറ്റിരുന്നു.  പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. 

Leave A Comment