പ്രാദേശികം

ചാലക്കുടിയിൽ മിനി ലോറി മറിഞ്ഞ് അപകടം

ചാലക്കുടി: മിനി ലോറി മറിഞ്ഞ് അപകടം. ആർക്കും പരിക്കില്ല. ചാലക്കുടി കോടതി ജങ്ഷന് സമീപം മേൽപ്പാലത്തിൽ  ശനിയാഴ്ച  രാവിലെയാണ് സംഭവം. ഈരാറ്റു പേട്ടയിൽ നിന്നും തൃശൂരിലേക്ക് പുട്ടു പൊടിയുമായി  പോവുകയായിരുന്ന മിനി ലോറിയുടെ പിൻ വശത്തെ ടയർ പൊട്ടിയതാണ് വാഹനം മറിയാൻ  കാരണമായത്.

 വാഹനം മറിഞ്ഞതിനെ തുടർന്ന് ഡീസൽ ടാങ്ക് പൊട്ടി റോഡിൽ ഡീസൽ വീഴുകയും ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെടുകയും ചെയ്തു. ഫയർ  ഫോഴ്സ്  എത്തി ഓയിൽ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

Leave A Comment