പ്രാദേശികം

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യബസിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു

പുതുക്കാട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യബസിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു.പുതുക്കാട് വടക്കേ തൊറവ് കാച്ചപ്പിള്ളി ശ്രീധരൻ്റെ ഭാര്യ 72 വയസുള്ള കൊച്ചുത്രേസ്യയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് മരിച്ചത്. 

തിങ്കളാഴ്ച രാവിലെ 10 മണിയോടെ പുതുക്കാട് താലൂക്ക് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. കോടാലി മുപ്ലിയം തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് വയോധികയെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഓട്ടോ ഡ്രൈവർമാർ ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave A Comment