പ്രാദേശികം

കാടുകുറ്റിയില്‍ തേനീച്ചയുടെ കുത്തേറ്റ് നിരവധി പേര്‍ക്ക് പരിക്ക്

കാടുകുറ്റി: കാടുകുറ്റിയില്‍ തേനീച്ചയുടെ കുത്തേറ്റ് നിരവധി പേര്‍ക് പരിക്കേറ്റു. കാടുകുറ്റി പഞ്ചായത്തിലെ 15-ാം വാര്‍ഡായ വൈന്തലയില്‍ ബുധനഴ്ച രാവിലെയായിരുന്നു സംഭവം. വിദ്യര്‍ത്ഥിയടക്കം അഞ്ചോളം പേര്‍ക്കാണ് കുത്തേറ്റത്.

 ഇതില്‍ മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കനാല്‍ ബണ്ട് റോഡിലെ മാവിലാണ് തേനീച്ചകൂട് രൂപപ്പെട്ടിരിക്കുന്നത്. കാറ്റ് വീഴുമ്പോള്‍ കൂടിളകി പുറത്ത് വരുന്ന തേനിച്ചകളാണ് വഴിയിലൂടെ പോകുന്നവരെ ആക്രമിക്കുന്നത്.

Leave A Comment