കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് വാർഡിൽ സ്ഥാനാർഥികളായി
കൊടുങ്ങല്ലൂർ: നഗരസഭയിലെ ചേരമാൻ ജുമാ മസ്ജിദ് 41-ാം വാർഡിൽ ഡിസംബർ 10-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും ബി.ജെ.പി.ക്കും എൽ.ഡി.എഫ് നും സ്ഥാനാർഥികളായി. ബി.ജെ.പിയുടെ സ്ഥാനാർഥിയായി ബൂത്തിലെ മാതൃസമിതി പ്രസിഡന്റ് ഗീതാറാണിയും യു.ഡി.എഫിനുവേണ്ടി ഡി.സി.സി. അംഗം പി.യു. സുരേഷ്‌കുമാറും എൽ.ഡി.എഫ്. നു വേണ്ടി ജി എസ് സുരേഷ് മത്സരിക്കും.
തങ്ങളുടെ സിറ്റിംഗ് സീറ്റിൽ പുതുമുഖമായ ഗീതാ റാണിയെ എൻ.ഡി.എ മത്സരിപ്പിക്കുന്നതോടെ വാർഡിലെ പാർട്ടിയുടെ സ്വാധീനം തങ്ങളുടെ വിജയം ഉറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
നേരത്തെ ഇതേ വാർഡിൽ മത്സരിച്ച പി.യു സുരേഷ് കുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസ് ജില്ലാ കമ്മറ്റിയംഗമായ സുരേഷ് കുമാറിലൂടെ വാർഡ് തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.ഐയിലെ ജി.എസ് സുരേഷിനെ പ്രഖ്യാപിച്ചതോടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയാണ്. മുൻ നഗരസഭാ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും സി.പി.ഐ നേതാവുമായ ജി.എസ് സുരേഷിൻ്റെ സ്ഥാനാർത്ഥിത്വത്തിലൂടെ വാർഡിൽ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
ബി.ജെ.പി. കൗൺസിലർ ടി.ഡി. വെങ്കിടേശ്വരൻ രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Leave A Comment