ചാലക്കുടി താലൂക്ക് ആശുപത്രിയിലെ കസേര ഒടിഞ്ഞ് വീണ് ചികിത്സക്കെത്തിയ ആള്‍ക്ക് പരിക്ക്
ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ കസേര ഒടിഞ്ഞ് വീണ് ചികിത്സക്കെത്തിയ ആള്‍ക്ക് പരിക്ക്. ആശുപത്രിക്ക് മുന്നിലെ മാവിന്‍ ചുവട്ടില്‍ ഇട്ടിരുന്ന ഇരുമ്പ് കസേരയില്‍ വിശ്രമിക്കുന്നതിനിടെയാണ് കസേര ഒടിഞ്ഞുവീണ് ചെറുവാളൂര്‍ പിഷാരിക്കല്‍ മഠത്തില്‍ രാജേഷിന് തലക്ക് പരിക്കേറ്റത്.
പ്രതിമാസ ചെക്കപ്പിനായി താലൂക്ക് ആശുപത്രിയില്‍ എത്തിയ രാജേഷ് ഡോക്ടറെ കണ്ട് വരുന്നവഴി ക്ഷീണം തോന്നിയതിനാലാണ് കസേരയിലിരുന്നത്. ഇതിനിടെ തുരുമ്പെടുത്ത കസേര ഒടിഞ്ഞു വീഴുകയായിരുന്നു
Leave A Comment