പ്രാദേശികം

മാളയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആശുപത്രി മാലിന്യം തള്ളിയതായി കണ്ടെത്തി

മാള: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ  ആശുപത്രി മാലിന്യം തള്ളിയതായി കണ്ടെത്തി . മാള ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ഉള്ള മാള  കെ കരുണാകരണൻ  സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മാലിന്യങ്ങളാണ്  പൊയ്യ പഞ്ചായത്തിലെ സ്വാകാ ര്യ വ്യക്തിയുടെ പറമ്പിൽ തള്ളിയിരിക്കുന്നത്.  മാള ഇന്ദിരാ ഭവന് സമീപമുള്ള  പറമ്പിൽ  ആശുപത്രി ബില്ലുകളും സിറിഞ്ചിന്റെ  കവറുകളും ഉൾപ്പെടെയുള്ളവയാണ് തള്ളിയിരിക്കുന്നത്. നവംബർ 25 തീയതിയിലെ ബില്ലുകൾ വരെ ഇക്കൂട്ടത്തിൽ ഉണ്ട്. 

 ശനിയാഴ്ച രാവിലെയാണ് സമീപത്തെ പറമ്പിൽ എത്തിയ തൊഴിലാളികൾ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് വാർഡ് മെമ്പറെ വിവരമറിയിക്കുകയായിരുന്നു. മാലിന്യം നിക്ഷേപിച്ചവർക്കെതിരെ ശതമായ നടപടി വേണമെന്ന് പൊയ്യ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ  വർഗീസ് കാഞ്ഞുത്തറ ആവശ്യപ്പെട്ടു. വിവരം അറിയിച്ചതിനെ തുടർന്ന് മാള പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ,ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി ഹരിതസഭ പോലെയുള്ള വിവിധ   മാലിന്യമുക്ത ക്യാമ്പയിൻ നാടാകെ കൊട്ടി ഘോഷിച്ചു നടത്തിക്കൊണ്ടിരിക്കുമ്പോഴാണ്  ഉത്തരവാദിത്തപ്പെട്ട  ഒരു സർക്കാർ സ്ഥാപനം തന്നെ ഇത്തരത്തിൽ മാലിന്യം തള്ളിയിരിക്കുന്നത്.  

ശക്തമായ നിയമ ലംഘനം തന്നെയാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന കാര്യത്തിൽ  യാതൊരു സംശയവും പൊതു ജനങ്ങൾക്കില്ല . ആതുരസേവനം നടത്തി  മറ്റുള്ളവർക്ക് മാതൃക കാണിക്കേണ്ടവർ തന്നെ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്‌താൽ സാധാരണക്കാരായ ജനങ്ങൾ ഏതു തരത്തിലായിരിക്കും പ്രതികരിക്കുക എന്ന കാര്യവും ശിക്ഷ നടപ്പാക്കുമ്പോൾ ഓർക്കേണ്ട വസ്തുതതയാണ് .

Leave A Comment