നിർമ്മാണത്തിനായി പൊളിച്ച റോഡിൽ ചെളിവെള്ളം; വീട്ടുകാർ യാത്രാദുരിതത്തിൽ
കോണത്തുകുന്ന്: റോഡുപണിയുടെ ഭാഗമായി പൊളിച്ച റോഡിൽ ചെളിവെള്ളം നിറഞ്ഞ് വീട്ടുകാർ യാത്രാദുരിതത്തിലായി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് കോണത്തുകുന്ന് മുതൽ പട്ടരുപാലം വരെ പൊളിച്ചിട്ട റോഡിൽ നിരവധി സ്ഥലത്ത് ചെളിവെള്ളം നിറഞ്ഞത്.
പലയിടത്തും മുട്ടിനൊപ്പം വെള്ളമുണ്ട്. ചെളിവെള്ളം നിറഞ്ഞതിനാൽ റോഡുപണിയും തടസ്സപ്പെട്ട സ്ഥിതിയാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും ഇതുസംബന്ധിച്ച് പരാതി നൽകുമെന്നും പ്രദേശവാസികൾ പറഞ്ഞു.
Leave A Comment