പ്രാദേശികം

സ്വയം പ്രസവമെടുത്തു; ഒറീസ സ്വദേശികളായ ദമ്പതികളുടെ നവജാത ശിശു മരിച്ചു

മേലൂർ: കരുവാപ്പടിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കാണപ്പെട്ടു. ഒറീസ സ്വദേശികളായ ഗുലി മാജി, സനന്ധി ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. സനന്ധിയുടെ രണ്ടാമത്തെ ആൺകുട്ടിയാണ് മരണപ്പെട്ടത്. പ്രസവത്തെ തുടർന്ന് പൊക്കിൾ കുടി ഇവർ തന്നെ മുറിച്ചു മാറ്റിയതാണ് കുട്ടി മരണപ്പെടുവാൻ കാരണമായതെന്നാണ് പറയുന്നത്.

ഇവരുടെ നാട്ടിൽ പ്രസവം വീടുകളിൽ തന്നെ എടുക്കുന്നതിനാൽ ആശുപത്രിയിൽ ചികിത്സ തേടുവാൻ തയ്യാറായിരുന്നില്ല. കേരളത്തിൽ വന്നിട്ട് 6 മാസമെ ആവുന്നുള്ളൂ. നിർമ്മാണ തൊഴിലാളിയുടെ ഹെൽപ്പറായ  ഗുലി മാജി ജോലിക്ക് പോയി വന്നപ്പോഴാണ് സംഭവമറിയുന്നത്. ബുധനാഴ്ച രാത്രി 7 മണിയോടെയാണ് അവശനിലയിലായ യുവതിയെ ചാലക്കുടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 പ്രസവത്തിനു ശേഷം യുവതി ഭർത്താവിനെ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു. സംഭവം അറിഞ്ഞത് പഞ്ചായത്ത്‌ മെമ്പർ പി.എ.സാബു ആശ വർക്കറും ചേർന്നാണ് ഇവരെ ചാലക്കുടി താലൂക് ആശുപത്രിയിൽ എത്തിച്ചത്ത്. ഗർഭിണി ആയതിനു ശേഷം ഇവർ താലൂക്കാശുപത്രയിൽ ഡോക്ടറെ കാണുവാൻ വന്നിട്ടും ഡോക്ടറെ കാണാതെ തിരിച്ചു പോയതായും പറയുന്നു. സംഭവമറിഞ്ഞ് മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്.സുനിത ആശുപത്രിയിൽ എത്തിയിരുന്നു.

Leave A Comment