പൂർവവിദ്യാർത്ഥികളെ ആദരിച്ച് രജതജൂബിലി ആഘോഷം
മാള: മാള സോക്കോർസോ ഹയർസെക്കണ്ടറി സ്കൂളിന്റെ രജതജൂബിലിയോടനുബന്ധിച്ച് മെഗാ അലുമ്നി മീറ്റ് Reminiscentia സംഘടിപ്പിച്ചു. വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിലെ ഐ. എസ്. ആർ. ഒ. കൺട്രോൾ സിസ്റ്റം എൻജിനീയറും പൂർവവിദ്യാർത്ഥിനിയുമായ ശ്രീമതി നൈമഷെറിൻ എ. എ. ഉദ്ഘാടന കർമം നിർവഹിച്ചു.പ്രിൻസിപ്പൾ സിസ്റ്റർ അനറ്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവവിദ്യാർത്ഥിനികളായ ഡോ. മരിയ ഡെയ്‌നി (അസി. പ്രൊ. അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി ), ചാന്ദ്നി പണിക്കർ (ആർ. ജെ. റേഡിയോ മാംഗോ),ഭരിത പ്രതാപൻ (തൃശൂർ ദൂരദർശൻ ), മിഷാ വിൻസെന്റ് (കാനറാ ബാങ്ക്, എറണാകുളം റീജിണൽ മാനേജർ ) തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ P T A പ്രസിഡണ്ട് ഷാനവാസ് പള്ളിമുറ്റത്ത് ആശംസകൾ അർപ്പിച്ചു. ആദ്യബാച്ചിലെ വിദ്യാർത്ഥിനികളേയും അഞ്ചുമക്കളുടെ അമ്മമാരായ പൂർവവിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു.
Leave A Comment