ടാപ്പിംഗ് തൊഴിലാളിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി
ചാലക്കുടി: കൊന്നക്കുഴിയിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലെ കെട്ടിടത്തിൽ നിന്ന് വീണ് ടാപ്പിംഗ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
അയ്യമ്പുഴ സ്വദേശി കുറ്റിച്ചിറ വീട്ടിൽ കെ. വി. ബാബു ( 62 ) വിനെയാണ് ഇന്ന് രാവിലെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് വെളുപ്പിനാണ് സംഭവം നടന്നതെന്ന് കരുതുന്നു അയ്യമ്പുഴയിൽ താമസിക്കുന്ന ബാബുവും മറ്റു രണ്ടു തൊഴിലാളികളും അതിരാവിലെ ജോലി സ്ഥലത്തേക്ക് എത്താൻ കഴിയാത്തതിനാൽ എല്ലാ ദിവസവും രാത്രി ഇവിടെ വന്നു തങ്ങുകയും പിറ്റേ ദിവസം ടാപ്പിങ് കഴിഞ്ഞു മടങ്ങുകയുമാണ് പതിവ് ഇന്ന് വെളുപ്പിന് കൂടെയുണ്ടായിരുന്ന ആളുകൾ എഴുന്നേറ്റ് ജോലിക്ക് പോകുന്നതിനായി ബാബുവിനെ അന്വേഷിക്കുന്നതിനിടയിലാണ് കെട്ടിടത്തിനു താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ അതിരപ്പിള്ളി പോലിസ് മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം ചാലക്കുടി താലൂക് ആശുപത്രിയിലേക്ക് മാറ്റി.
Leave A Comment