കുന്നുകരയിലെ കുടിവെള്ള ക്ഷാമം: യൂത്ത് കോൺഗ്രസ് ഉപവാസം നടത്തി
നെടുമ്പാശേരി: കുന്നുകര പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാലക്ക കവലയിൽ ഏകദിന ഉപവാസ സമരം നടത്തി. യുഡിഎഫ് 2017യിൽ ആവിഷ്ക്കരിച്ച 38 കോടി രൂപയുടെ കുടിവെള്ള പദ്ധതി എൽഡിഎഫ് സർക്കാർ അട്ടിമറിച്ചതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകുവാൻ കാരണമെന്ന് സമരക്കാർ ആരോപിച്ചു.
ഉപവാസ സമരം കോൺഗ്രസ് കരിമാല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എ. സുധീർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പി.എ. അജ്മൽ അധ്യക്ഷനായിരുന്നു. കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു , വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബാർ, അജാസ് കുന്നുകര, മെവിൻ വി. ജോയി, മഫീർ കരിം, അരുൺ ആന്റണി, സി.എ. സെയ്തുമുഹമ്മദ്, സി.യു. ജബ്ബാർ , ഷജിൻ ചിലങ്ങര, ടി.കെ. അജികുമാർ, ജി. അനിൽ, ഷിബി പുതുശേരി, സി.എം. മജീദ്, കെ.എം. കരിം, വി.ബി. ഷെഫീക്ക് , സെബി ആന്റണി, സോണി കോട്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Leave A Comment