പ്രാദേശികം

മഹാത്മാ അയ്യങ്കാളിയുടെ 159-ാം ജയന്തി ആഘോഷിച്ചു

മാള : 1863 ൽ വെങ്ങാനൂർ പെരുങ്കാറ്റുവിളയിൽ അയ്യൻ്റേയും മാലയുടേയും മകനായി പിറന്ന , അയ്യങ്കാളി അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ ഒരു കൊടുങ്കാറ്റായ് മാറി, കേരള നവോത്ഥാന പ്രസ്ഥാനത്തിന് ചരിത്ര ത്തിൽ സമാനതകളില്ലാത്ത നായകത്വം വഹിച്ച മഹാത്മാ അയ്യങ്കാളിയുടെ 159-ാം ജയന്തിയ്യായിരുന്നു ഇന്ന് കെ പി എം എസും വിവിധ സംഘടനകളും ജയന്തി ആഘോഷം നടത്തി. 

കെ പി എം എസ് മാള യൂണിയന്‍റെ  നേതൃത്വത്തിൽ നടന്ന   അയ്യൻകാളി ജയന്തി ആഘോഷം കെ പി എം എസ് സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി ലോചനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു.കെ പി എം എസ് മാളയൂണിയൻ പ്രസിഡൻ്റ് ടി.കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാളയൂണിയൻ സെക്രട്ടറി പി.എസ്.മനോജ്,   വിനയൻ എന്നിവര്‍ സംസാരിച്ചു. തുടർന്ന് ശാഖാതലങ്ങളിൽ ജയന്തിയോടനുബന്ധിച്ച് ഘോഷയാത്രകളും സാംസ്കാരിക സമ്മേളനങ്ങളും നടന്നു.

കെ.പി എം എസ് പിണ്ടാണി കരിങ്ങാചിറ  ശാഖയുടെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ  ജന്മദിനം ആഘോഷിച്ചു. ഘോഷയാത്ര പറയൻ കുന്നിൽ നിന്ന് ആരംഭിച്ച് പിണ്ടാണി ജംഗ്ഷനിൽ  സമാപിച്ചു. സമാപന സമ്മേളനം. കെ.പി.എം.എസ് തൃശ്ശൂർ ജില്ലാ സെക്രട്ടറി . ഇ.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കെ.കെ വിജയൻ ആദ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ .പി.സി ബാബു, എം.വി.കുഞ്ഞുകുട്ടൻ, ടി.കെ.. ഉണ്ണികൃഷ്ണൻ .ടി.യു. കിരൺ എന്നിവർ പ്രസംഗിച്ചു.

കെപിഎംഎസ് ചാലക്കുടി യൂണിയന്റെ നേതൃത്വത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ 160-ാം ജന്മദിനം ആചരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പ്രദീപ് തെക്കേടത്ത് ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി കെ അനിരുദ്ധന്‍ അധ്യക്ഷനായി. രാജേഷ് കങ്ങാടന്‍, സുജാത ശിവരാമന്‍, പി ഒ ബാബു, ഇ എ ഭാസ്‌ക്കരന്‍, സി എം ബാബു എന്നിവര്‍ സംസാരിച്ചു.

ചാലക്കുടി അംബേദ്കര്‍ സ്മാരക സാംസ്‌കാരിക സമിതി, അയ്യങ്കാളി ജന്മദിനാനുസ്മരണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ അയ്യങ്കാളി ജന്മദിനാനുസ്മരണം നടത്തി. നഗരസഭ പൗലോസ് താക്കോല്‍ക്കാരന്‍ പാര്‍ക്കിലെ അയ്യങ്കാളി  സ്‌ക്വയറില്‍ സംഘടിപ്പിച്ച  ചടങ്ങ്  നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ ബിജു എസ് ചിറയത്ത് ഉത്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് സുബ്രഹ്‌മണ്യന്‍ ഇരിപ്പശ്ശേരി അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ വി ജെ ജോജി, അഡ്വ ടി കെ മനോജ്, വി എം സുബ്രന്‍, പി .കെ ശങ്കര്‍ദാസ്, സി .എം അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.

എസ് സി മോർച്ച മാള മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാള ടൗണിൽ മഹാത്മ അയ്യങ്കാളി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. എസ് സി  മോർച്ച മണ്ഡലം പ്രസിഡൻ്റ്   വി.വി  സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി തൃശ്ശൂർ ജില്ല സെക്രട്ടറി ലോചനൻ അമ്പാട്ട് അയ്യങ്കാളി സ്മൃതി പ്രഭാഷണം നടത്തി. ബി.ജെ.പി മാള മണ്ഡലം പ്രസിഡൻ്റ് കെ.എസ്.അനൂപ്, ജന.സെക്രട്ടറിമാരായ സുനിൽ വർമ്മ ,  സി.എസ്അനുമോദ്, ജയൻ അന്നമനട, എ.ആർ അനിൽകുമാർ. എന്നിവർ സന്നിഹിതരായിരുന്നു.

Leave A Comment