പ്രാദേശികം

ഭാരത് ജോഡോ യാത്രയ്ക്ക് കറുകുറ്റിയിൽ ഗംഭീര വരവേൽപ്പ് നൽകും; മാളയിൽ സ്വാഗതസംഘം ഓഫീസ് തുറന്നു

മാള : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ജില്ലാ അതിർത്തിയായ കറുകുറ്റിയിൽ ഗംഭീര വരവേൽപ്പു നൽകുവാൻ മാള ഇന്ദിരാ ഭവനിൽ ചേർന്ന കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സ്വാഗത സംഘം അവലോക യോഗം തീരുമാനിച്ചു. 1000 കുടുംബങ്ങൾ വരവേൽപ്പിൽ പങ്കെടുക്കും. വാഹനങ്ങൾ, വാദ്യമേളങ്ങൾ, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്കുള്ള മുന്നൊരു ക്കങ്ങൾ യോഗം ചർച്ച ചെയ്ത്  ആവശ്യമായ ക്രമീകരണമുണ്ടാക്കി.

ഡിസിസി വൈസ് പ്രസിഡണ്ട് സി.ഓ. ജേക്കബ് സ്വാഗത സംഘം ഓഫീസ് ഉൽഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ശ്രീ ടി.എം. നാസർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എ.എ.അഷ്റഫ്, പി ഡി.ജോസ്, ചെന്താമരാക്ഷൻ മാസ്റ്റർ, എം.എ. ജോ ജോ,മണ്ഡലം പ്രസിഡണ്ടുമാരായ , ജോഷി കാഞ്ഞൂത്തറ, വി.എം. ജോണി, സാബു കൈതാരൻ, എം.ഡി. പോൾസൺ, മോഹൻദാസ്, സന്തോഷ് ആത്തപ്പിള്ളി, ശോഭന ഗോകുൽനാഥ്, റസിയ അബു, ഷീലാ ജോസ് എന്നിവർ പങ്കെടുത്തു.

Leave A Comment