ഗാന്ധിയെ അനുസ്മരിച്ച് പുത്തൻചിറ കോൺഗ്രസ്സ് കമ്മിറ്റി
പുത്തൻചിറ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പുത്തൻചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസ് അങ്കണത്തിൽ വെച്ച് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി ആചരിച്ചു.
മണ്ഡലം പ്രസിഡന്റ് വി.എ.നദീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.കെ.യുധിമാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ ടി.എസ്.ഷാജി, ആന്റണി പയ്യപ്പിള്ളി, ജിജോ അരീക്കാടൻ, ടി.കെ.ജോണി, വി. എസ്. അരുൺരാജ്, ജെറോം കരിമാലിക്കൽ, അസീസ് താനത്തുപറമ്പിൽ, കൊച്ചപ്പൻ പഞ്ഞിക്കാരൻ, എന്നിവർ സംസാരിച്ചു.
Leave A Comment