പ്രാദേശികം

മാളയിൽ കെട്ടിടം പൊളിക്കുന്നതിനിടെ ഇതര സംസ്‌ഥാന തൊഴിലാളിക്ക് പരിക്ക്

മാള: കെട്ടിടം പൊളിക്കുന്നതിനിടെ ഇതര സംസ്‌ഥാന തൊഴിലാളിക്ക് പരിക്ക്. മാള ടൗണിന് സമീപം പഴയകെട്ടിടം പൊളിക്കുന്നതിനിടെയാണ് ഇതര സംസ്‌ഥാന തൊഴിലാളിക്ക് പരിക്കേറ്റത്. കോൺക്രീറ്റ് സ്ലാബ് കാലിലേക്ക് വീഴുകയായിരുന്നു. മാള ഫയർ ഫോഴ്സ് അപകട സ്ഥലത്തെത്തിയിരുന്നു. കാലിൽ പരിക്കേറ്റ തൊഴിലാളിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ   പ്രവേശിപ്പിച്ചു.

Leave A Comment