പ്രാദേശികം

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

വരാക്കര: കപ്പേളയ്ക്ക് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. വരാക്കര പയ്യാക്കര സ്വദേശി മലപ്പാൻ വീട്ടിൽ ജോസിൻ്റെ മകൻ 41 വയസുള്ള നിക്സൻ ആണ് മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ആമ്പല്ലൂർ ഭാഗത്തുനിന്ന് വന്നിരുന്ന ഓട്ടോ തെക്കേക്കര റോഡിലേക്ക് തിരിയുന്നതിനിടെ പുറകിൽ വന്ന ബൈക്ക് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave A Comment