കുറുമാലി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
നന്തിപുലം: കുറുമാലി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. നന്തിപുലം വെളിയത്തുപറമ്പിൽ രാജൻ്റെ മകൻ 25 വയസുള്ള ശ്രീരാഗ് ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് നന്തിപുലം പാറക്കടവിൽ ശ്രീരാഗിനെ കാണാതായത്. എറണാകുളത്തെ സ്വകാര്യ ലിഫ്റ്റ് കമ്പനിയിലെ ടെക്നിഷ്യനായ ശ്രീരാഗ് ജോലി കഴിഞ്ഞ് ഇന്നലെ വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്രീരാഗിൻ്റെ ബൈക്കും ബാഗും വീടിന് സമീപത്തെ ക്ഷേത്രത്തിനരികിൽ നിന്നും ഷൂ പുഴക്കടവിൽ നിന്നും കണ്ടെത്തുകയായിരുന്നു.തുടർന്ന് ബുധനാഴ്ച രാവിലെ ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Leave A Comment