പ്രശസ്ത സൈക്കിൾ സഞ്ചാരി എ.കെ.എ റഹ്മാൻ കൊടുങ്ങല്ലൂരിൽ നിര്യാതനായി
കൊടുങ്ങല്ലൂർ: പ്രശസ്ത സൈക്കിൾ സഞ്ചാരി എ.കെ.എ റഹ്മാൻ കൊടുങ്ങല്ലൂരിൽ നിര്യാതനായി. 87 വയസായിരുന്നു. എറിയാട് അയ്യാരിൽ കുടുംബാംഗമായ ഇദ്ദേഹം
മാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ, അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. യാത്രകളെ പ്രണയിച്ചിരുന്ന എ.കെ.എ റഹ്മാന് സൈക്കിളായിരുന്നു ജീവിതം.
കെനിയയിലെ നെയ്റോബ്യയിൽ തൊഴിൽ തേടിയെത്തിയ അദ്ദേഹം.
പ്രശസ്ത സൈക്കിൾ സഞ്ചാരിയായ മോഹൻകുമാറുമൊത്താണ് സൈക്കിൾ യാത്രക്ക് തുടക്കമിട്ടത്. സൈക്കിളിൽ വിവിധ രാജ്യങ്ങൾ സഞ്ചരിച്ചിട്ടുണ്ട് ഇദ്ദേഹം.
സാമൂഹ്യസേവനം, പത്രപ്രവര്‍ത്തനം എന്നിവയിൽ ഡിപ്ലോമകളും ധനതത്വ ശാസ്ത്രത്തില്‍ എം.എ ബിരുദവും നേടിയിട്ടുള്ള എ.കെ.എ റഹ്മാൻ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ദേശീയോദ്ഗ്രഥനം എന്ന പേരിൽ മാസിക പ്രസിദ്ധീകരിച്ചിരുന്നു.
യാത്രയോടുള്ള പ്രണം കൊണ്ട് തൻ്റെ വീടിന് യാത്ര എന്ന് പേര് നൽകി എ.കെ.എ റഹ്മാൻ. പുതിയ തലമുറക്ക് അപരിചിതനാണെങ്കിൽ കൂടി കൊടുങ്ങല്ലൂരിൻ്റെ ചരിത്രത്തിൽ എ.കെ.എ റഹ്മാനും, സൈക്കിളിനും ഒരിടമുണ്ട്.
Leave A Comment