കൊടുങ്ങല്ലൂരിലെ യാത്ര ബസിൽ നിന്നും എംഡി എം എ ബസ് ഡ്രൈവർ പിടിയിൽ
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിലെ യാത്ര ബസിൽ നിന്നും എംഡി എം എ പിടി കൂടി.ബസ് ഡ്രൈവർ പിടിയിൽ. വടക്കേ നടയിൽ വെച്ച് കൊടുങ്ങല്ലൂർ - നോർത്ത് പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഖിലമോൾ ബസിൻ്റെ ഡ്രൈവർ മേത്തല വേണാട്ട് വീട്ടിൽ
ഷൈനെയാണ് കൊടുങ്ങല്ലൂർ ഡിസ് വൈഎസ് പി സലിഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബസ് ജീവനക്കാർ ഇത്തരം ലഹരികൾ ഉപയോഗിക്കുന്നതായി രഹസ്യവിവരം ലഭിച്ച തിൻ്റെ അടിസ്ഥാനത്തിൽ ആണ് കൊടുങ്ങല്ലൂർ ഡിവൈ എസ് പി യുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാൾ ബാംഗളൂരിൽ നിന്നുമാണ് എംഡി എം എ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യവേ പറഞ്ഞു . പ്രതിക്ക് എംഡി എം എ കൊടുക്കുന്നവരെ യും, പ്രതിയുടെ കയ്യിൽ നിന്നും വങ്ങിക്കുന്നവരുടെയും വിവരങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. കൊടുങ്ങല്ലൂർ
പോലീസ് സ്റ്റേഷൻ എസ് ഐ അജിത്ത്, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ് ഐ സുനിൽ , എ എസ് ഐ മാരായ പ്രദീപ് , ആൻ്റണി ജിമ്പിൾ, എന്നിവരടങ്ങിയ പോലീസ് സംഘവും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Leave A Comment