പ്രാദേശികം

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

മതിലകം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മതിലകം ഒന്നാംകല്ല് വടക്ക് വശം കൈതക്കാട്ട് ഷോബി (53) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ പടിഞ്ഞാറെ ടിപ്പുസുല്‍ത്താന്‍ റോഡില്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ അസ്മാബി കോളേജിനടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
 ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ എ.ആര്‍. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. 

അസ്മാബി കോളേജിനടുത്ത് പച്ചക്കറി കടയിലെ തൊഴിലാളിയായിരുന്നു ഷോബി. അപകടത്തില്‍ പരിക്കേറ്റ മറ്റ് മൂന്ന് പേരും ചികിത്സയിലാണ്.

Leave A Comment