പ്രാദേശികം

ബസിൽ കുഴഞ്ഞു വീണ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ മാതൃകയായി

മാള: ബസിൽ കുഴഞ്ഞു വീണ വിദ്യാർത്ഥിയെ അതേ ബസിൽ  ആശുപത്രിയിൽ എത്തിച്ച്  സ്വകാര്യ  ബസ് ജീവനക്കാർ മാതൃകയായി. മാള സ്നേഹഗിരി സ്‌കൂളിലേക്ക് വരികയായിരുന്ന അഷ്ടമിച്ചിറ ഉരുണ്ടോളി സ്വദേശിയായ  കുട്ടിയാണ്  മാള ഇരിങ്ങാലക്കുട റൂട്ടിൽ ഓടുന്ന മിഷാൽ എന്ന ബസിൽ കുഴഞ്ഞു വീണത്.  

ഇന്ന് രാവിലെ ഒൻപതേകാലോടെയാണ് സംഭവം. മാള പള്ളി ജങ്ഷനിൽ വച്ച്  ബസിൽ കുഴഞ്ഞു വീണ വിദ്യാർത്ഥിയെ  അതേ ബസിൽ തന്നെ   മാളയിലെ  സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബസ് ജീവനക്കാരുടെ അവസരോചിത ഇടപെടൽ മൂലം  കുട്ടിയെ കൃത്യ സമയത്ത് ആശുപത്രിയിൽ   എത്തിച്ച്  ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളും എത്തി കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ട ശേഷമാണ് ബസ് ജീവനക്കാരായ ഡ്രൈവർ വിനോദ്, കണ്ടക്റ്റർ വിപിൻ എന്നിവർ തിരികെ  യാത്ര തുടങ്ങിയത്.

Leave A Comment