കാട്ടൂരിൽ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി
കാട്ടൂരില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വാടക വീട് കേന്ദ്രികരിച്ചു നടത്തിയിരുന്ന വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി. രണ്ട് പേര്‍ അറസ്റ്റില്‍ . വരന്തരപ്പിള്ളി സ്വദേശികളായ കളപുരയ്ക്കല്‍ അനീഷ് (37), ശങ്കരന്‍ കാട്ടില്‍ അരുണ്‍ ( 31 ) എന്നിവരാണ് പിടിയിലായത്.പ്രതികളെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി . ജുനൈദും സംഘവുമാണ് അറസ്റ്റു ചെയ്തത്.
കാട്ടൂര്‍ കുന്നത്തു പീടികക്ക് സമീപമാണ് ജില്ല അസി.എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് വ്യാജവാറ്റു കേന്ദ്രം കണ്ടെത്തിയത് ഇവിടെ നടത്തിയ പരിശോധനയില്‍ 60 ലീറ്റര്‍ ചാരയവും 650 ലീറ്റര്‍ ചാരയനിര്‍മ്മാണത്തിനായി തയ്യാറാക്കിയ വാഷും പിടിച്ചെടുത്തു. അത്യാധുനിക രീതിയിലാണ് വാറ്റു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഗ്യാസും വലിയ അളവിലുള്ള പ്രത്യക തരം പ്രഷര്‍ കുക്കറും ചെമ്പ് ട്യൂബുകളും ഉപയോഗിച്ചാണ് പ്രതികള്‍ ചാരായം വാറ്റിയിരുനത്. രാവിലെ ആരംഭിക്കുന്ന വാറ്റ് വൈകീട്ട്ടോടെ പൂര്‍ത്തിയാക്കും. ഇങ്ങനെ നിര്‍മ്മിച്ച ചാരായമാണ് പ്രതികള്‍ ഒരു ലിറ്ററിന്റെ കുപ്പികളിലാക്കി വില്‍പന നടത്തിയിരുന്നത്.
കാട്ടൂരില്‍ വച്ച് പ്രതികള്‍ ചാരായം നിര്‍മ്മിക്കുമെങ്കിലും സമീപ പ്രദേശങ്ങളില്‍ വില്‍പന നടത്തിയിരുന്നില്ല. ഏറെ ദുരമുള്ള വരന്തരപ്പിള്ളിയിലും പരിസര പ്രദേശങ്ങളിലുമാണ് വില്‍പന നടത്തിയിരുന്നത്. ചുറ്റുമതിലും ആള്‍ സഞ്ചാര കുറവുള്ള വഴിയായതു കൊണ്ടും ആരാലും ശ്രദ്ധിക്കപെടാതെ ഈ വീട്ടില്‍ നിര്‍ബാതം ചാരായം നിര്‍മ്മിക്കാന്‍ പ്രതികള്‍ക്ക് സാധിച്ചു. വാറ്റു കേന്ദ്രത്തിന്റെ സ്ഥലത്തെ കുറിച്ച് ഉദ്ദ്യോഗസ്ഥര്‍ മനസിലാക്കിയതോടെ കെ എസ് ഇ ബി ജീവനക്കാരുടെ വേഷത്തില്‍ എത്തി പരിശോധനക്കെന്ന പേരില്‍ വീടിനകത്തേക്ക് പ്രവേശിക്കുകയായിരുന്നു. വീട്ടിനക്കത്ത് കേറിയ ഉദ്ദ്യോഗസ്ഥര്‍ കണ്ടത് അകത്തെ ശുചി മുറിയില്‍ ഗ്യാസ് ഉപയോഗിച്ച് ചാരായം വാറ്റുന്ന കാഴ്ചയാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുറികളില്‍ വലിയ പ്ലാസ്റ്റിക്ക് ബക്കറ്റുകളില്‍ നിറച്ചു വച്ചിരിക്കുന്ന വാഷും കണ്ടെത്തി. രണ്ട് മാസത്തോളമായി ഇവര്‍ ചാരായ നിര്‍മ്മാണം ആരംഭിച്ചിട്ടെന്നും ഒരു മാസതോളമായി ഇവരെ നീരിക്ഷിച്ചു വരികയായിരുന്നെന്നും അസി.എക്‌സൈസ് കമ്മീഷണര്‍ ഡി. ശ്രീകുമാര്‍ പറഞ്ഞു . ഓണാഘോഷത്തിന് വന്‍ തോതില്‍ ചാരായം നിര്‍മ്മിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി അസി.എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. പ്രതികളെ പിടികൂടിയ സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ വിന്നി സിമേതി , അബ്ദുള്‍ ഗലീല്‍ , എം എം .മനോജ് കുമാര്‍ , , സനീഷ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
Leave A Comment