പ്രാദേശികം

മാളയില്‍ മാള അരവിന്ദന്‍ ഏഴാം ചരമ വാര്‍ഷികം സംഘടിപ്പിച്ചു

മാളയില്‍ മാള അരവിന്ദന്‍ ഏഴാം ചരമ വാര്‍ഷികം അരവിന്ദ സ്മരണ 2022 സംഘടിപ്പിച്ചു. മാള അരവിന്ദന്‍ ഫൌണ്ടേഷന്‍റെ നേതൃത്വത്തില്‍ ജോസഫ് മേരി സാംസ്കാരിക വേദിയില്‍ നടന്ന ചടങ്ങ്‌ അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ രാജു ഡേവിസ് പെരേപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് ഡോക്ടര്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ മുഖ്യാതിഥി ആയിരുന്നു.മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ നൈസന്‍ അന്സുമരണ പ്രഭാഷണം  നടത്തി.കുഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സാജന്‍ കൊടിയന്‍, പൊയ്യ പഞ്ചായത്ത് അംഗം റഹ്മത്ത് ചൊവ്വര,പ്രസ്സ് ക്ലബ് സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത്, വൈസ് പ്രസിഡന്‍റ് അജയ് ഇളയത്, സിനി ആര്‍ട്ടിസ്റ്റ് അനൂപ്‌, എന്നിവര്‍ സംസാരിച്ചു.വിവിധ മേഖലകളില്‍ മികവു തെളിയിച്ച നീതി കൊടുങ്ങലൂര്‍, കെ.സി.വര്‍ഗീസ്‌,എ.വി.തോമസ്‌ എന്നിവരെ ചടങ്ങില്‍ ആദരിച്ചു

Leave A Comment