പ്രാദേശികം

ബാലികയെ പീഡിപ്പിക്കാൻ ശ്രമം ; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

ഇരിഞ്ഞാലക്കുട : ബാലികയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന്‍   അറസ്റ്റില്‍. വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്ബ് ഫര്‍ഹാന്‍ (22) നെയാണ്  പോക്‌സോ  നിയമപ്രകാരം സിഐ അനീഷ് കരീം, എസ്ഐ എം.എസ്. ഷാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. മതപഠനത്തിനായെത്തിയ ഒമ്പതു വയസുള്ള ബാലികയെ മദ്രസയിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.

Leave A Comment