പ്രാദേശികം

കൊടുങ്ങല്ലൂർ - ഷൊർണൂർ റോഡ് പുനർനിർമ്മാണം ആരംഭിച്ചു

കോണത്തുകുന്ന് : കൊടുങ്ങല്ലൂർ - ഷൊർണൂർ റോഡ് നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി നാരായണമംഗലം ജംഗ്ഷൻ മുതൽ കോണത്തുകുന്ന് ജംഗ്ഷൻ വരെയുള്ള പാതയുടെ കിഴക്കു ഭാഗം  കോൺക്രീറ്റ് ചെയ്യാനുള്ള പ്രവർത്തികൾ ആരംഭിച്ചു
റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി തൃശൂർ ഭാഗത്തേക്ക് ഇടതു വശം കൂടി ഒറ്റവരി ഗതാഗതം മാത്രമേ അനുവദിക്കുകയുള്ളു.

ഈ സാഹചര്യത്തിൽ കൊടുങ്ങല്ലൂരിലേക്കുള്ള വാഹനങ്ങൾ കോണത്തുകുന്ന് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാണിയംകാവ് - വെള്ളൂർ വഴി നാരായണമംഗലത്തേക്ക് പോകേണ്ടതാണ്. യാതൊരു കാരണവശാലും കോണത്തുകുന്ന് നാരായണമംഗലം റോഡിൽ ഗതാഗതം അനുവദിക്കില്ലെന്ന് പി.ഡ.ബ്ല്യുഡി അധികൃതർ  അറിയിച്ചു.

Leave A Comment