പ്രാദേശികം

സ്കൂൾ ഫുട്ബോൾ ടീമംഗങ്ങൾക്ക് ജഴ്‌സി സമ്മാനിച്ച് മാള റോട്ടറി ക്ലബ്‌

മാള : സ്കൂളിലെ ഫുട്ബോൾ ടീമംഗങ്ങൾക്ക് ജേഴ്‌സി സമ്മാനിച്ച് റോട്ടറി ക്ലബ്‌.  മാള സോകോർസോ സ്കൂളിലെ ഫുട്ബോൾ ടീമംഗങ്ങൾക്കാണ് റോട്ടറി ക്ലബ്‌ ജഴ്സികൾ വിതരണം ചെയ്തത്. റോയ് കണ്ടപ്പശേരി അധ്യക്ഷത വഹിച്ചു.

റോട്ടറി ക്ലബ്‌ ഭാരവാഹികൾ ആയ പോൾ പാറയിൽ, ജോഷി പേരെപ്പാടൻ, പോളി കണ്ണങ്ങത്ത്, തോമസ് ചെല്ലകുടം, കെ എ മോഹനൻ, ടോമി മുരിങ്ങാപ്പുറത്ത്, ജോർജ്ജ് പള്ളിപ്പാട്ട്, അലോഷ്യസ് എന്നിവരും സ്കൂൾ പ്രതിനിധികളായ സിസ്റ്റർ ജീന, രേഖ എന്നിവരും സന്നിഹിതരായിരുന്നു.

Leave A Comment