വിലപ്പെട്ട രേഖകളും പണവുമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകിയ അഷ്‌റഫ് മാതൃക
കോണത്ത്കുന്ന് : കോണത്തുകുന്ന് ജംഗ്ഷനിൽ വെച്ച് കളഞ്ഞു കിട്ടിയ മൊബൈൽ ഫോണും,ആധാർ, എടിഎം കാർഡുകളും പണവുമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി പൊതുപ്രവർത്തകൻ മാതൃകയായി. കരൂപ്പടന്ന സ്വദേശി .അഷ്റഫ് മുസാഫരിക്കുന്നാണ് തനിക്ക് ലഭിച്ച വിലപ്പെട്ട രേഖകളും പണവുമടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചത്.
ഈ നല്ല മുഹൂർത്തത്തിന് സാക്ഷിയായി വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എം. മുകേഷ്, സെക്രട്ടറി റിഷി.കെ, അസി.സെ ക്രട്ടറി സുജൻ പൂപ്പത്തി എന്നിവരും സന്നിഹിതരായിരുന്നു .
അഷ്‌റഫ് 12-ാം വാർഡ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവർത്തകൻ കൂടിയാണ്.
Leave A Comment